Programs

Click on the picture to view more pictures and details of the program

2023

  • Punya Sayanthanam 2021

വൃദ്ധജനങ്ങൾ ഇനി നമുക്ക് വരിഷ്ടജനങ്ങൾ : എ എം ആരിഫ് എം പി മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനത്തിന്റെ ഭാഗമായി നടന്ന പതിനൊന്നാമത് 'പുണ്യസായന്തനം' ആലപ്പുഴ എം പി. അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്തു. വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളും സ്വഭവനങ്ങളിൽ കഴിയുന്ന മക്കളെകുറിച്ച് ഉത്ക്കണ്ഠ പെടുന്ന കാഴ്ച വർത്തമാനകാല സമൂഹത്തിന്റെ നേർ ചിത്രമാണെന്ന് എ എം ആരിഫ് എം പി പറഞ്ഞു. വൃദ്ധ ജനങ്ങൾ ഇനി മുതൽ വരിഷ്ട ജനങ്ങൾ ആയിരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രശസ്ത സാഹിത്യകാരനും, മുതുകുളം പാർവതിയമ്മ ട്രസ്റ്റ് ചെയർമാനുമായ ചേപ്പാട് ഭാസ്കരൻ നായർ വയോജന സന്ദേശം നൽകി. സമൂഹത്തിന്റെ വിവിധതുറകളിൽപ്പെട്ട അൻപതോളം വയോധികരെ ചടങ്ങിൽ ആദരിച്ചു. സാന്ത്വനം പ്രസിഡന്റും, ജില്ലാപഞ്ചായത്ത് അംഗവുമായ ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ശിവപ്രസാദ്, ജാസ്മിൻ, ഫാദർ. അലക്സാണ്ടർ വട്ടേക്കാട്ട്, കെ വിശ്വപ്രസാദ്‌, എം കെ ശ്രീനിവാസൻ, രാജീവ്‌ തങ്കായി, മുട്ടം ബാബു, സനാജി ഏവൂർ എന്നിവർ പ്രസംഗിച്ചു.

2022

2021