Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Punyasayanthanam 2023

പതിമൂന്നാമത് പുണ്യ സായന്തനം ഒക്ടോബർ ഒന്നിന് സാന്ത്വനം അങ്കണത്തിൽ വച്ച് നടത്തി. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മുൻ എംഎൽഎ സി ജോസഫ് പുതുശ്ശേരി പങ്കെടുത്തു. 75 വയസ്സ് കഴിഞ്ഞ 200 വൃദ്ധ മാതാപിതാക്കൾക്ക് ഉപഹാര സമർപ്പണം നൽകുകയും, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച 25 മുതിർന്നവരെ ആദരിക്കുകയും, രോഗികൾക്കായുള്ള പ്രതിവാര പാലിയേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനവും ഈ ചടങ്ങിൽ വച്ച് നടത്തി. വസഥം വാർത്താ പത്രികയുടെ വിശേഷാൽ പതിപ്പിന്റെ പ്രകാശന കർമ്മവും മന്ത്രി ഇതോടൊപ്പം നടത്തി. ചടങ്ങിൽ മുൻഎം.എൽ.എ ജോസഫ്.എം. പുതുശ്ശേരി വയോജനദിന സന്ദേശം നൽകി. സാന്ത്വനം പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷനായ യോഗത്തിൽ ചേപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ വേണുകുമാർ, സ്ഥിരം സമിതി അംഗങ്ങളായ കെ.വിശ്വപ്രസാദ്, ഡി. കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷ്, യുവജനക്ഷേമ ബോർഡ് അംഗം എസ്. ദീപു, ആയാപറമ്പ് ഗാന്ധി ഭവൻ ഡയറക്ടർ ഷമീർ, മുൻ.ബ്ലോക് പഞ്ചാ അംഗം സോമലത, കായംകുളം വിമല, രഘു കളത്തിൽ, ടി.വി. വിനോബ് എന്നിവർ പങ്കെടുത്തു. പ്രശസ്ത പിന്നണി ഗായകരായ ലാലി.ആർ.പിള്ള, സാജൻ കല്ലിശ്ശേരിൽ, സന്തോഷ് മാന്നാർ എന്നിവരൊരുക്കിയ സംഗീത വിരുന്നും അകമ്പടിയായി.

2022

2021