Click on the picture to view more pictures and details of the program
2023
സാന്ത്വനം പാലിയേറ്റിവ് കെയർ ചികിത്സയുടെ ഭാഗം ആയി സാന്ത്വനം പ്രസിഡന്റ് ജോൺ തോമസിന്റെ നിർദ്ദേശ പ്രകാരം ചേപ്പാട് പഞ്ചായത്ത് പരിധിയിൽ ഉള്ള വീടുകളിൽ സന്ദർശനം നടത്തി ഒരു ആരോഗ്യ സർവ്വേ നടത്തി . അതിന്റെ മുന്നോടി ആയി ഇന്ന് (20.04.2023 പകൽ 10.30 ന് കൊല്ലന്റെ അയ്യത്തു ശ്രീ.രാമകൃഷ്ണൻ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചു. ചടങ്ങിൽ സാന്ത്വനം പ്രസിഡന്റ് ശ്രീ.ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു, മുതുകുളം ബ്ലോക് വൈസ് പ്രസിഡന്റ് ശ്രീ.ഉണ്ണികൃഷ്ണൻ സർവ്വേ ഉത്ഘാടനം ചെയ്യുകയും, സർവ്വേ രൂപ രേഖ സാന്ത്വനം ട്രഷറർ ശ്രീ.രഘു കളത്തിലിനെ ഏൽപ്പിക്കുകയും ചെയ്തു. മുതിർന്ന കർഷകൻ എന്ന് പരിഗണനയും ശ്രീ.ശ്രീ.രാമകൃഷ്ണൻ അദ്ദേഹത്തിന് സാന്ത്വന്റെ ഉപഹാരം ആരോഗ്യ സമതി ചെയർമാൻ ശ്രീ.ശശാങ്കൻ നൽകി ആദരിച്ചു. സാന്ത്വനം വൈസ് പ്രസിഡന്റ് ചേപ്പാട് പഞ്ചായത്ത് ആരോഗ്യ, ക്ഷേമകാര്യ സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻ ശ്രീ. വിശ്വപ്രസാദ് പതിഥി വിവരിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മണിലേഖ,മാത്യു ഡാനിയേൽ, ജയപ്രകാശ്, ജയചന്ദ്രൻ, വിശാൽ, ഹരീഷ് എന്നിവർ പങ്കെടുത്തു. സാന്ത്വനം സർവ്വേ കോർഡിനേറ്റർ മാരായ ശ്രീമതി. ഗീതു, ശ്രീമതി. സൂര്യ എന്നിവർ, സർവ്വേ റിപ്പോർട്ട് തയ്യാറാക്കി.
2022
2021