Click on the picture to view more pictures and details of the program
2023
മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും “വസഥം”പകൽ വീടും സംയുക്തമായി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ചേപ്പാട് ഗവൺമെന്റ് എൽ പി എസിലെ കുട്ടികൾ ( തെക്കേ സ്കൂൾ )എസ്. എം. സി അംഗങ്ങൾ. അധ്യാപകർ.എന്നിവർ പകൽവീട്ടിലെ മാതാപിതാക്കളുമായി ചേർന്നാണ് ആഘോഷത്തിൽ പങ്ക് ചേർന്നത്. അതിനോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ചേപ്പാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ.കെ വിശ്വപ്രസാദ് അദ്ധ്യക്ഷം വഹിച്ചു. ചേപ്പാട് പ്രത്യാശ ദീപം ഡയറക്ടർ. ഡാനിയേൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ജോൺ തോമസ് ഗാന്ധിജയന്തിദിന സന്ദേശം നൽകി. കുട്ടികൾക്കായി ഗാന്ധി ക്വിസ് മത്സരവും ദേശഭക്തിഗാനാലാപനവും സംഘടിപ്പിച്ചു.സ്കൂൾ എച്ച്. എം ബിന്ദു, എൻ. കരുണാകരൻ ,ടി വി. വിനോബ്, കെ. ദേവദാസ്, കെ.ജി സജീവ്, ജയാരഘു, അലക്സാണ്ടർ, രഘു കളത്തിൽ എന്നിവർ പ്രസംഗിച്ചു.
2022
2021