Click on the picture to view more pictures and details of the program
2023
മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ മാസവും നടത്തിവരാറുള്ള, കിടപ്പു രോഗികൾക്കുള്ള പരിചരണത്തിന്റെ ഭാഗമായി നാരി ശക്തി അവാർഡ് ജേതാവായ കാർത്തിയായനി അമ്മയുടെ ഭവനത്തിൽ സംഘം എത്തുകയും ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രന്റ് ഡോ. അബ്ദുൽ സലാം അമ്മയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തി മരുന്നുകൾ നൽകുകയും ചെയ്തു. വർഷങ്ങളായി സാന്ത്വനത്തിന്റെ, പ്രതിമാസ പാലിയേറ്റീവ് പ്രവർത്തകർ കാർത്യായനിയമ്മ ഉൾപ്പടെ ചേപ്പാട് പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് വേണ്ട പരിചരണവും, മരുന്നുകളും നൽകി വരുന്നു. സംഘടനയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടത്തിന് മുൻപ് വരെ നൽകി വന്നിരുന്ന പ്രതിമാസ വയോജന പെൻഷനും അമ്മയ്ക്ക് നൽകി . പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ അലട്ടുന്നതിനു മുന്നേ സാന്ത്വനത്തിന്റെ പൊതു പരിപാടികളിൽ നിറചിരിയുമായി നിത്യ സാന്നിധ്യവുമായിരുന്ന അമ്മയുടെ ആരോഗ്യവിവരങ്ങൾ സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രദ്ധിച്ചു വരുന്നു. കാർത്തിയായനി അമ്മയെ കുറിച്ച് രണ്ട് വാക്ക് 2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടി പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് കാർത്ത്യായനിയമ്മ (ജനനം 1922 ). 2019 ൽ കാർത്ത്യായനിയമ്മ ഇന്ത്യയിലെ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ നാരീശക്തി പുരസ്കാരം നേടി.
2022
2021